അക്ഷയ വാർഷികവും കുടുംബ സംഗമവും
1245706
Sunday, December 4, 2022 10:28 PM IST
ഇടുക്കി: അക്ഷയ കേന്ദ്രങ്ങൾ സമൂഹ മാറ്റത്തിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും അവർ നൽകുന്ന സേവനം വിസ്മരിക്കാനാവില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ. അക്ഷയ വാർഷികാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഡീൻ കുര്യാക്കോസ് എംപി വാർഷികാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവു പ്രകടിപ്പിച്ച അക്ഷയ സംരംഭകരെ ചടങ്ങിൽ ആദരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ സംരംഭകർക്ക് പ്രശംസാപത്രം നൽകി. ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി. ജേക്കബ്, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജർ സി.എം. ഷംനാദ് എന്നിവർ പ്രസംഗിച്ചു.