സുബീഷിന്റെ പാട്ടു കേട്ട് മനസും നിറയ്ക്കാം
1244595
Wednesday, November 30, 2022 11:15 PM IST
മുതലക്കോടം: ഉൗട്ടുപുരയിൽ എത്തുന്നവർക്ക് രുചികരമായ ഭക്ഷണത്തോടൊപ്പം മേന്പൊടിയായി അല്പം സംഗീതവും കൂടി നൽകുകയാണ് ഉപ്പുകുന്ന്ഗവ. ട്രൈബൽ എൽപിഎസിലെ അധ്യാപകൻ കെ.വി. സുബീഷ്. ഉച്ചഭക്ഷണത്തിനിടെ അദ്ദേഹംതന്നെ മനോഹരമായ ഗാനമാലപിച്ചു കഴിക്കുന്നവരുടെ വയറിനൊപ്പം മനസും നിറയ്ക്കുന്നു.
മലപ്പുറം മഞ്ചേരി സ്വദേശിയായ സുബീഷ് 10 വർഷമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപകനാണ്. കഴിഞ്ഞ ഡിസംബറിലാണ് ഉപ്പുകുന്ന് സ്കൂളിലെത്തിയത്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും വിവിധ ഗായകരെ അനുകരിച്ച് റിയാലിറ്റി ഷോയിലടക്കം തിളങ്ങിയിട്ടുണ്ട്. മികച്ച തബലിസ്റ്റ് കൂടിയായ ഇദ്ദേഹം കോളജ് പഠനകാലത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.