ഗാന്ധിജയന്തി ദിനത്തിൽ ലഹരിവിരുദ്ധ കാന്പയിൻ
1225547
Wednesday, September 28, 2022 10:19 PM IST
ഇടുക്കി: ഗാന്ധിജയന്തി ദിനത്തിൽ ലഹരിവിരുദ്ധ കാന്പയിനും ഗാന്ധിജയന്തി വാരാഘോഷത്തിനും ജില്ലയിൽ തുടക്കമാകും. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും എല്ലാ വാർഡുകളിലെയും പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും പരിപാടികൾ സംഘടിപ്പിക്കും.
തൊടുപുഴയിൽ 2.30ന് എസ്പിസി കുട്ടികളുടെ ബോധവത്കരണ റാലി നടക്കും. തുടർന്ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഗാന്ധിജയന്തി വാരാഘോഷ പരിപാടികൾ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കളക്ടർ ഷീബ ജോർജ്, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് എന്നിവർ പ്രസംഗിക്കും.