ജില്ലാതല സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാഘോഷം
1223963
Friday, September 23, 2022 10:53 PM IST
തൊടുപുഴ: സമസ്തമേഖലയിലും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിനായി ജില്ലാതല സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാഘോഷം നാളെ തൊടുപുഴയിലെ കൈറ്റ് ജില്ലാ കേന്ദ്രത്തിൽ നടക്കും.
കൈറ്റും സ്വാതന്ത്ര്യ വിജ്ഞാന മേഖലയിൽ പ്രവർത്തിക്കുന്ന ഡിഎകഐഫും ചേർന്നാണ് രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ ദിനാചരണം സംഘടിപ്പിക്കുന്നത്.
ജില്ലയിൽ ഓപ്പണ്‍ ട്യൂണ്‍സ് സോഫ്റ്റ്വെയർ പരിശീലനം സംഘടിപ്പിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൈകൊണ്ട് വരച്ച് ആനിമേഷൻ സൃഷ്ടിക്കുന്നതിനുള്ള ഒരു സ്വതന്ത്ര, ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയർ പാക്കേജാണ് ഓപ്പണ്‍ ട്യൂണ്‍സ്.
തുടർന്ന് ഓപ്പണ്‍ സെഷനുകളും ഇൻസ്റ്റാൾ ഫെസ്റ്റും സംഘടിപ്പിക്കും. സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിന പോർട്ടലായ www.kite.kerala.gov.in/SFDay2022 വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം.
കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ പി.കെ. ഷാജിമോൻ, ജിജോ എം. തോമസ് തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകും.