ജ​ല്‍ജീ​വ​ന്‍ പൈ​പ്പ് സ്ഥാ​പി​ക്ക​ല്‍ റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​നെ​തി​രേ സ​മ​രസ​ന്ദേ​ശ ​യാ​ത്ര ന​ട​ത്തി
Friday, June 21, 2024 7:01 AM IST
കു​റി​ച്ചി: കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ര്‍ഡി​ൽ ജ​ല്‍ജീ​വ​ന്‍ പൈ​പ്പി​നു​വേ​ണ്ടി കു​ഴി​ച്ച​ഭാ​ഗം കോ​ണ്‍ക്രീ​റ്റു ചെ​യ്യാ​ത്ത​തു​മൂ​ലം കാ​ല്‍ന​ട​പ്പും വാ​ഹ​ന​യാ​ത്ര​യും ത​ട​സ​പ്പെ​ടു​ന്ന ന​ട​പ​ടി​ക്കെ​തി​രേ സ​മ​ര​സ​മി​തി സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി.

കാ​ഞ്ഞി​ര​ത്തും​മൂ​ട് -ക​ലാ​വ​ട​ക്ക​ന്‍ മു​ക്ക് റോ​ഡി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ​രം സ​മ​ര​സ​മി​തി നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ വി.​ജെ.​ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​സ​മി​തി പ​ഞ്ചാ​യ​ത്ത് ചെ​യ​ര്‍മാ​ന്‍ ആ​ര്‍. രാ​ജ​ഗോ​പാ​ല്‍, ക​ണ്‍വീ​ന​ര്‍ ജ​യിം​സ് ക​ലാ​വ​ട​ക്ക​ന്‍, സി.​ഡി. വ​ത്സ​പ്പ​ന്‍, ജി​ക്കു കു​ര്യാ​ക്കോ​സ്, ജ​യിം​സ് വ​ട്ട​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​തി​നെ​ട്ടാം വാ​ര്‍ഡി​ലെ കാ​രി​ക്കോ​ട്ടു​വാ​ല-​ചെ​റു​വേ​ലി​പ്പ​ടി റോ​ഡി​ല്‍ ന​ട​ത്തി​യ സ​മ​ര​സ​ന്ദേ​ശ​യാ​ത്ര നാ​രാ​യ​ണ​ശ​ര്‍മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജെ. ലാ​ലി, ആ​ര്‍. രാ​ജ​ഗോ​പാ​ല്‍, ജ​യിം​സ് ക​ലാ​വ​ട​ക്ക​ന്‍, ജി​ക്കു കു​ര്യാ​ക്കോ​സ്, എ​ല്‍സി രാ​ജു, ബി​ന്ദു ര​മേ​ശ്, സി.​ഡി. വ​ത്സ​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.