പാമ്പാടി: വെള്ളൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയപാതയില്‍നിന്ന് ആരംഭിക്കുന്ന അണ്ണാടിവയല്‍-നൊങ്ങല്‍ റോഡില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനം നടത്തി.
റോഡിന് ഇരുവശവും പുല്ല് കയറി കാടുപിടിച്ചു കിടന്ന സ്ഥലമാണ് വൃത്തിയാക്കിയത്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ അനാസ്ഥമൂലം ഗ്രാമീണ റോഡുകളില്‍ എല്ലാം തന്നെ വശങ്ങളില് പുല്ലുനിറഞ്ഞ വന്‍കാടുകള്‍ രൂപപ്പെട്ടിരിക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് ഇഴജന്തുക്കളെ പേടിച്ചു സഞ്ചരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കു റോഡരികിലെ കാട് സുഗമമായ യാത്രയ്ക്കു തടസമാകുകയാണ്. അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് യൂത്ത് അസോസിയേഷൻ പ്രവർത്തകർ ആവശ്യപ്പെട്ടു.