പുതുപ്പള്ളി: അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് സമീപത്തെ മതിലിടിച്ചു തകർത്തു. ഇന്നലെ രാത്രി എഴോടെ പുതുപ്പള്ളി ചാലുങ്കൽ പടിയിലാണ് അപകടം. വെട്ടത്തുകവലയിൽനിന്ന് പുതുപ്പള്ളി ഭാഗത്തേക്കുവന്ന ആൾട്ടോ കാർ നിയന്ത്രണംവിട്ടു റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ ഇടിച്ചശേഷം സമീപത്തെ മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന യുവാക്കൾ അപകടം നടന്ന ഉടനെ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.