കുറിച്ചി: ജല്‍ ജീവന് മിഷന് പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടക്കുന്ന സമരത്തിനു ജനകീയ പിന്തുണയേറുന്നു. സചിവോത്തമപുരത്തു നടന്ന സമരസമിതി യോഗം എ.കെ. അമ്പിളിക്കുട്ടന്റെ അധ്യക്ഷതയില്‍ ഡോ. വിനു സചിവോത്തമപുരം ഉദ്ഘാടനം ചെയ്തു.
മുഴുവന്‍ റോഡുകളും പുനര്‍നിര്‍മിക്കുന്നതുവരെ സമരം തുടരുമെന്ന് സമര സമിതി ഭാരവാഹികളായ ആര്. രാജഗോപാല്‍, ജയിംസ് കാലാവടക്കന്‍ എന്നിവര്‍ അറിയിച്ചു.