വി​ശു​ദ്ധ യൂ​ദാശ്ലീ​ഹാ​യു​ടെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ച്ചു
Tuesday, June 25, 2024 5:43 AM IST
ഏ​റ്റു​മാ​നൂ​ര്‍: ര​ത്ന​ഗി​രി പ​ള്ളി​യു​ടെ കു​രി​ശു​മ​ല സെ​ന്‍റ് എ​ഫ്രേം കു​രി​ശു​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ച്ചു. വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കും തി​രു​സ്വ​രൂ​പ വെ​ഞ്ച​രി​പ്പി​നും ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് നേ​തൃ​ത്വം ന​ല്‍കി.

വി​കാ​രി ഫാ. ​മൈ​ക്കി​ള്‍ ന​രി​ക്കാ​ട്ട്, സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ പ്രൊ​ലൈ​ഫ് അ​പ്പൊ​സ്ത​ലേ​റ്റ് സെ​ക്ര​ട്ട​റി സാ​ബു ജോ​സ്, ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. തു​ട​ര്‍ന്ന് നേ​ര്‍ച്ച സ​മ​ര്‍പ്പ​ണ​വും ന​ട​ത്തി.