"പി.​എ​ന്‍. പ​ണി​ക്ക​ര്‍ക്ക് അ​ര്‍ഹ​മാ​യ ആ​ദ​രം ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണം'
Friday, June 21, 2024 7:01 AM IST
ച​ങ്ങ​നാ​ശേ​രി: ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ പി.​എ​ന്‍. പ​ണി​ക്ക​ര്‍ക്ക് ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ ഉ​ചി​ത​മാ​യ സ്മാ​ര​ക​മ​ന്ദി​രം നി​ര്‍മി​ക്ക​ണ​മെ​ന്ന് വാ​യ​നാ​ദി​ന​ത്തി​ല്‍ നീ​ലം​പേ​രൂ​രി​ലെ ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ ചേ​ര്‍ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സ​ര്‍ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ജെ. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ സം​ഘ​ത്തി​ലും സ​ര്‍ക്കാ​ര്‍ സ​മീ​പ​ന​ങ്ങ​ളി​ലും പി.​എ​ന്‍. പ​ണി​ക്ക​ര്‍ക്ക് അ​ര്‍ഹ​മാ​യ ആ​ദ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ്ര​ന്ഥ വേ​ദി, നീ​ലം​പേ​രൂ​ര്‍ പി.​എ​ന്‍. പ​ണി​ക്ക​ര്‍ ലൈ​ബ്ര​റി, വെ​രൂ​ര്‍ പ​ബ്ലി​ക് ലൈ​ബ്ര​റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ഗ്ര​ന്ഥ വേ​ദി പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ബ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോം​സ​ണ്‍ മു​ക്കാ​ട്ടു​കു​ന്നേ​ല്‍, ലി​നു ജോ​ബ്, കെ.​ജെ. ജോ​സ​ഫ്, പി.​പി. മോ​ഹ​ന​ന്‍, ഷി​ബു എ​ഴേ​പു​ഞ്ച​യി​ല്‍,

അ​ഭി​ഷേ​ക് ബി​ജു, എം. ​വി​ശ്വ​നാ​ഥ് പി​ള്ള, സോ​ണി​ച്ച​ന്‍ പു​ളി​ക്കു​ന്ന്, മാ​ത്യു തേ​വ​ല​ക്ക​ര, മൈ​ത്രി ഗോ​പി​കൃ​ഷ്ണ​ന്‍, സി​റി​യ​ക് ക​ട​ന്തോ​ട്, ആ​ന്‍റ​ണി കൈ​നി​ക്ക​ര, ബി​ജോ​യ് എ​ണ്ണ​ക്കാ​ച്ചി​റ, സാ​ബു പൂ​വ​ന്ത​റ, വ​ത്സ​ല കു​മാ​രി, ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.