വീ​ടു​ക​യ​റി ആ​ക്ര​മ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, June 21, 2024 6:52 AM IST
ഏ​റ്റു​മാ​നൂ​ര്‍: പേ​രൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ ഇ​ടി​വെ​ട്ട് കാ​ര​ക്കാ​ട്ട് ശ്രീ​ജേ​ഷി​നെ (34)യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തും 19ന് ​രാ​ത്രി 8.30ന് ​പേ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വാ​വി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും മ​ര്‍ദി​ക്കു​ക​യും ക​യ്യി​ല്‍ ക​രു​തി​യി​രു​ന്ന വ​ടി​വാ​ള്‍ കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തു​ക​ണ്ട് ത​ട​യാ​ന്‍ ശ്ര​മി​ച്ച പേ​രൂ​ർ സ്വ​ദേ​ശി​യു​ടെ സു​ഹൃ​ത്തി​നെ​യും ഇ​വ​ര്‍ ആ​ക്ര​മി​ച്ചു. യു​വാ​വ് ശ്രീ​ജേ​ഷി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ക​യ്യി​ല്‍നി​ന്ന് പ​ണം ക​ടം വാ​ങ്ങി​യ​ത് തി​രി​കെ കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​വ​ര്‍ യു​വാ​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്. തു​ട​ര്‍ന്ന് ഇ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു.

കേ​സെ​ടു​ത്ത ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ ശ​ക്ത​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ശ്രീ​ജേ​ഷി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു. കൂ​ട്ടു​പ്ര​തി​ക്കാ​യി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.