പാലാ സെന്‌റ് മേരീസ് സ്കൂളിൽ ക്ലൈ​മ​റ്റ് ആ​ക്‌​ഷ​ൻ ഗ്രൂ​പ്പ് ഉ​ദ്ഘാ​ട​നം
Thursday, June 20, 2024 10:03 PM IST
പാ​ലാ: മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ​സ​മി​തി രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന സ​ഖ്യ​മാ​യ ക്ലൈ​മ​റ്റ് ആ​ക്‌​ഷ​ൻ ഗ്രൂ​പ്പി​ന്‍റെ യൂ​ണി​റ്റ് പാ​ലാ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും പൂ​ന ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രോ​പ്പി​ക്ക​ൽ മെ​റ്റീ​രി​യോ​ള​ജി​യി​ലെ കാ​ലാ​വ​സ്ഥ ശാ​സ്ത്ര​ജ്ഞ​യു​മാ​യ ഡോ. ​വി.​ബി. ആ​ര്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രവി പാ​ലാ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജീ​സ മ​രി​യ, ജെ​സ്‌​ലി​ൻ പി. ​ജോ​സ്, വി.​സി. സു​നി​ൽ​കു​മാ​ർ, ആ​ർ. വിഗ്‌നേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥാ വ്യതി​യാ​ന ഡ​യ​റ​ക്‌​ട​റേ​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു പരി​പാ​ടി. സ്കൂ​ൾ എ​ൻ​എ​സ്എസ് യൂ​ണി​റ്റാ​ണ് ക്ലൈ​മ​റ്റ് ആ​ക്‌​ഷ​ൻ ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.