ചെ​ത്തി​പ്പു​ഴ​യി​ല്‍ ലോ​ക ഹൃ​ദ​യ, വ​യോ​ജ​ന ദി​നാ​ച​ര​ണം ഇ​ന്ന്
Thursday, September 29, 2022 12:56 AM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക​ഹൃ​ദ​യ ദി​ന​വും വ​യോ​ജ​ന ദി​ന​വും ഇ​ന്ന് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് ഒ​രു ചു​വ​ട് എ​ന്ന സ​ന്ദേ​ശ​വു​മാ​യി പാ​റേ​ല്‍പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍നി​ന്നും ജ​ന​കീ​യ റാ​ലി ആ​രം​ഭി​ക്കും. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി സ​ന​ല്‍കു​മാ​ര്‍ സി.​ജി. ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. സ​ര്‍ഗ​ക്ഷേ​ത്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രും പ​ങ്കാ​ളി​ക​ളാ​വും. റാ​ലി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ല്‍ ഒ​പി വി​ഭാ​ഗ​ത്തി​ല്‍ സ​മാ​പി​ക്കും.

തു​ട​ര്‍ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പ്ര​ശ​സ്ത സി​നി​മാ​താ​രം സ്മി​നു സി​ജോ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ര്‍ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് പ്രാ​യി​ക്ക​ളം, ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​തോ​മ​സ് പു​തി​യി​ടം, ജോ​സ് ജോ​സ​ഫ് ന​ടു​വി​ലേ​ഴം, സി​സ്റ്റ​ര്‍ മെ​റീ​ന എ​സ്ഡി, സി​സ്റ്റ​ര്‍ ലി​ന്‍സി റോ​സ് എ​സ്ഡി, പ്ര​ഫ. ഷൈ​ല ഐ​പ്പ്, ഡോ. ​സ​ജി ടി.​എം., പോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഡോ. ​അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ഡോ. ​ജോ​ജി ബോ​ബ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ക്കും.

തു​ട​ര്‍ന്ന് പൊ​തുജ​ന​ങ്ങ​ള്‍ക്കാ​യി ന​ഴ്‌​സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്‌​സി​ബി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കും. ലോ​ക​ഹൃ​ദ​യ, വ​യോ​ജ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൗ​ജ​ന്യ ര​ക്ത​സ​മ​ര്‍ദ, ആ​രോ​ഗ്യ പ​രി​ശോ​ധ​ന സം​വി​ധാ​ന​വും ആ​ശു​പ​ത്രി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശോ​ധ​ന ഒ​ക്‌​ടോ​ബ​ര്‍ എ​ട്ടു​വ​രെ ഉ​ണ്ടാ​വും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 9207846999 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടണം. ​

വ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍ഥി​നി​ക​ള്‍ക്കാ​യി നാ​ളെ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.