റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ ‘ഉ​യ​രെ പ​ദ്ധ​തി’
Wednesday, July 3, 2024 10:58 PM IST
ഹ​രി​പ്പാ​ട്: റോ​ട്ട​റി ക്ല​ബ്‌ ഹ​രി​പ്പാ​ട് ഗ്രേ​റ്റ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഉ​യ​രെ ഡി​സ്ട്രി​ക് പ​ദ്ധ​തി​യു​ടെ ക്ല​ബ്‌ത​ല ഉ​ദ്ഘാ​ട​നം കാ​ർ​ത്തി​ക​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഗി​രി​ജ​ഭാ​യ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റി​ൽ പ​രി​ശീ​ല​നം ന​ൽ​കി തൊ​ഴി​ൽ നൈ​പു​ണ്യം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഉ​യ​രേ. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ അ​രൂ​ർ വ​രെ​യു​ള്ള അ​ഞ്ചു ജി​ല്ല​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പി​ൽ​വ​രും. വ​നി​ത​ക​ൾ, വി​ധ​വ​ക​ൾ, അം​ഗ പ​രി​മി​ത​ർ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. പ​ദ്ധ​തി 11ന് ​നി​ല​വി​ൽ വ​രു​ന്ന​താ​ണ്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​രു കോ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ക്ല​ബ്ബി​ന്‍റെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ സു​രേ​ഷ് ഭ​വാ​നി, സെ​ക്ര​ട്ട​റി ബി​നു ജോ​ൺ, പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സാ​മു​വ​ൽ എന്നിവ​ർ പ്ര​സം​ഗി​ച്ചു.