കാ​ൽ​ന​ട​ യാ​ത്ര​ക്കാ​ർ​ക്കു ത​ട​സ​മാ​യി വ​ഴി​ക​ളി​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ
Wednesday, July 3, 2024 10:58 PM IST
അ​മ്പ​ല​പ്പു​ഴ: കാ​ൽന​ട​ യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട വ​ഴി​ക​ളി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യബോ​ർ​ഡു​ക​ൾ. ക​ണ്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. അ​മ്പ​ല​പ്പു​ഴ​യി​ലെ ഡി​വൈ​ഡ​റു​ക​ളി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ വ​ച്ചി​രി​ക്കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ-തി​രു​വ​ല്ല റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള ന​ട​പ്പാ​ത​ക​ളി​ലും ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്തു​ള്ള ഡി​വൈ​ഡ​റി​ലു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തുമൂ​ലം കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​ത് ക​ണ്ടി​ട്ടും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട പൊ​തുമ​രാ​മ​ത്ത് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​ത്തി​ന് ത​ട​സമാ​കു​ന്ന ത​ര​ത്തി​ൽ ന​ട​പ്പാ​ത​യി​ൽ ഇ​ത്ത​രം ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ സ്ഥാ​പ​ന​മു​ട​മ​ക​ൾ ഇ​ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.