മ​ഴ​ക്കാ​ലപൂ​ര്‍​വ ശു​ചീ​ക​ര​ണം: 18, 19നും ​മെ​ഗാ ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്‍
Tuesday, May 14, 2024 10:52 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 18, 19 തീ​യ​തി​ക​ളി​ല്‍ വി​പു​ല​മാ​യ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ പ്ര​കാ​രം ഒ​രു വാ​ര്‍​ഡി​ല്‍ കു​റ​ഞ്ഞ​ത് നാല് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തും. ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​ന് കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു.

16ന് മൂന്നിന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ രാ​ഷ്ട്രീ​യപാ​ര്‍​ട്ടി​ക​ള്‍, കു​ടും​ബ​ശ്രീ, റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍, ക്ല​ബുക​ള്‍, റോ​ട്ട​റി, ല​യ​ണ്‍​സ്, ജെ​സി​ഐ, വ്യാ​പാ​രി വ്യ​വ​സാ​യ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ ജ​നവി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ യോ​ഗം ചേ​ര്‍​ന്ന് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ രൂ​പം ന​ല്‍​കും.

18ന് ​ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളും പ​രി​സ​ര​വും ഓ​ഫീ​സു​ക​ളും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കും. 19ന് ​ന​ഗ​ര​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ള്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഓ​രോ വാ​ര്‍​ഡി​ലും 20,000 രൂ​പ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നു അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ള്‍ വെ​ട്ടി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും മ​ഴ​ക്കെ​ടു​തി​യെ നേ​രി​ടാ​ന്‍ ഹെ​ല്‍​ത്ത് സ​ര്‍​ക്കി​ള്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശു​ചി​ത്വ സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കാ​നും കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​കെ. ജ​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ണ്‍​സി​ലി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി​.എ​സ്.എം. ഹു​സൈ​ന്‍, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​എ​സ്. ക​വി​ത, എം.​ആ​ര്‍. പ്രേം, ​ക​ക്ഷി​നേ​താ​ക്ക​ളാ​യ സൗ​മ്യ​രാ​ജ്, ഡി.​പി. മ​ധു, അ​ഡ്വ. റീ​ഗോ​ രാ​ജു, സ​ലിം മു​ല്ലാ​ത്ത്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി. ​മെ​ഹ​ബൂ​ബ്, ബി. ​അ​ജേ​ഷ്, മ​നു ഉ​പേ​ന്ദ്ര​ന്‍, അ​ര​വി​ന്ദാ​ക്ഷ​ന്‍, എ​ല്‍​ജി​ന്‍ റി​ച്ചാ​ഡ്, ന​ജി​ത​ ഹാ​രി​സ്, പ്ര​ഭ ശ​ശി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.