വരേണ്യവർഗത്തിന്റെ മേൽക്കോയ്മ ജുഡീഷറിയുടെ മുഖമുദ്ര: ഡോ. മോഹൻ ഗോപാൽ
1576456
Thursday, July 17, 2025 4:17 AM IST
പത്തനംതിട്ട: വരേണ്യവർഗത്തിന്റെ മേൽക്കോയ്മയും ആധിപത്യവും ജുഡീഷറിയുടെ മുഖമുദ്രയായി മാറിയിരിക്കുകയാണെന്ന് ഭരണഘടനാ വിദഗ്ധനും നാഷണൽ ജുഡീഷൽ അക്കാദമി മുൻ ഡയറക്ടറുമായ ഡോ. മോഹൻ ഗോപാൽ.
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാനതല യുവ അഭിഭാഷക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യലബ്ധിക്കുശേഷം സുപ്രീംകോടതിയിലേക്ക് നടന്ന ന്യായാധിപ നിയമനങ്ങളിൽ ഇത്തരം പ്രവണത വ്യക്തമാണെന്നും അഭിഭാഷകൻമാരുടെ ഇടയിലും ഇത്തരമൊരു രീതി നിലനിൽക്കുന്നതായും ഡോ. മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു.
ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ. ഗോപാലകൃഷ്ണക്കുറുപ്പിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ്, അഭിഭാഷകരായ ലതാ തങ്കപ്പൻ, റാഫിരാജ്, എം.സി. മോഹനൻ, എസ്. മനോജ്, കെ.കെ. നാസർ, കെ.ഒ. അശോക് കുമാർ, ആഷ ചെറിയാൻ, ബി.കെ. ബിജു, നിഷാദ് തങ്കപ്പൻ, ബിജോയ് വർഗീസ് കോശി, ടി.വി. സ്റ്റാലിൻ, സി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
യുവ അഭിഭാഷക സബ്കമ്മിറ്റി കൺവീനറായ മുഹമ്മദ് ഇബ്രാഹിം അബ്ദുൾ സമദിനെ തെരഞ്ഞെടുത്തു.