സ്വാതന്ത്ര്യത്തിന്റെ അതിരുകൾ കുട്ടികൾ തിരിച്ചറിയണം: മാർ സെറാഫിം
1576439
Thursday, July 17, 2025 3:40 AM IST
പത്തനംതിട്ട: സമൂഹത്തിൽ കുട്ടികൾക്ക് ലഭ്യമായിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ അതിരുകളെ തിരിച്ചറിഞ്ഞു കുടുംബത്തെയും സ്നേഹിക്കുവാൻ കഴിയണമെന്ന് ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത.
പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാഭ്യാസ സമ്മേളനവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പിറ്റിഎ പ്രസിഡന്റെ മാത്യു കെ. തമ്പി അധ്യക്ഷത വഹിച്ചു.
പ്രമോദ് നാരായണൻ എംഎൽഎ മുഖ്യ പ്രഭാഷണവും പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. പ്ലസ് ടു , എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും എൻഎംഎംഎസ്, യുഎസ്എസ്, സ്കോളർഷിപ്പ് നേടിയവരെയും ആദരിച്ചു.
എംറ്റി ആൻഡ് ഇഎ സ്കൂൾസ് മനേജർ കുരുവിള മാത്യു, ജിജി മാത്യു സ്ക്കറിയ , മിനി തോമസ്, എം.ആർ. അജി, കെ.കെ. ചെറിയാൻജി, ജനറൽ കൺവീനർ റെജി ചാക്കോ, ആൽഫിയ മുഹമ്മദ്അലി, എച്ച്. ഫർസാന എന്നിവർ പ്രസംഗിച്ചു.