ഗ്രാമപഞ്ചായത്തംഗത്തെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധം
1576438
Thursday, July 17, 2025 3:40 AM IST
ആനിക്കാട് : കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ തോമസ് മാത്യുവിനു നേരേ സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കൈയേറ്റ ശ്രമമെന്ന് പരാതി. സംഭവത്തിൽ കേരള കോൺഗ്രസ് ആനിക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ കരുതി കൂട്ടി വളഞ്ഞിട്ട് അക്രമിക്കുവാൻ ശ്രമിക്കുകയായിരുന്നുവെന്നും കുറ്റക്കാർക്കെതിരേ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. റ്റി.ജി. മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സീനിയർ ജനറൽ സെകട്ടറി കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സൂസൻ ദാനിയേൽ, എം. എസ്. ശ്രീദേവി, മോളിക്കുട്ടി സിബി, ചെറിയാൻ വർഗീസ്, കെ. ജി. ശ്രീധരൻ, റ്റി.സി. വിജയൻ, മാത്യു തോമസ്, എം.കെ. കുമാരചന്ദ്രൻ, വർഗീസ് കുളങ്ങര, പോൾ ബാബു, സിബി കൊല്ലറക്കുഴി, മാത്തുക്കുട്ടി മാരിക്കൽ,പി. എസ്.ഏബ്രഹാം, ജോസഫ് കുര്യൻ,സാബു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.