വീണാ ജോർജിനെ മാറ്റിനിർത്തണം: ബിജെപി
1576447
Thursday, July 17, 2025 4:14 AM IST
പത്തനംതിട്ട: കേരളത്തിലെ ആരോഗ്യ മേഖല താറുമാറായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവയ്ക്കാൻ തയാറാകുന്നില്ലെങ്കിൽ മന്ത്രിയെ മാറ്റിനിർത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് ബിജെപി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് അധ്യക്ഷത വഹിച്ചു.
മേഖലാ സംഘടനാ സെക്രട്ടറി കു. വെ. സുരേഷ് ബാബു സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, കെ. ബിനുമോൻ, വിജയകുമാർ മണിപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.