അറസ്റ്റ് ചെയ്തു
1576443
Thursday, July 17, 2025 3:42 AM IST
കോന്നി: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയോടും കൂട്ടുകാരിയോടും അശ്ലീലപ്രദര്‍ശനം നടത്തി ലൈംഗിക അതിക്രമം കാട്ടിയയാളെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പഴകുളം തെങ്ങിനാല്‍ ശ്യാം നിവാസില്‍ ശ്യാംകുമാറാണ് (35) പിടിയിലായത്.
പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തത്. പോലീസ് ഇൻസ്പെകടർ എസ്. എൽ. സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.