മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉച്ചകഴിഞ്ഞും ഒപി സൗകര്യം
1576159
Wednesday, July 16, 2025 6:19 AM IST
തിരുവല്ല: ഓഫീസ് ജീവനക്കാർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമായ രീതിയിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉച്ചകഴിഞ്ഞും വൈകുന്നേരവും ഒപി സേവനം തുടങ്ങി.
ഡോ. ജെറിൻ ഏബ്രഹാം ജോസഫ് രണ്ടുമുതൽ രാത്രി എട്ടുവരെ ഒപി വിഭാഗത്തിൽ രോഗികളെ പരിശോധിക്കും.
ഇതോടൊപ്പം 24 മണിക്കൂറും മറ്റു സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിലും കൺസൾട്ടേഷൻ ലഭ്യമാക്കാനും ക്രമീകരണം ചെയ്യും. ഫാർമസി, റേഡിയോളജി, ബ്ലഡ് ബാങ്ക് എന്നീ സൗകര്യങ്ങളും മുഴുവൻസമയവും ഉറപ്പാക്കി. ഫോൺ: 0469 2626000 .