കേരള പ്രിന്റേഴ്സ് അസോസിയേഷന് റൂബി ജൂബിലി സമ്മേളനം
1576455
Thursday, July 17, 2025 4:17 AM IST
പത്തനംതിട്ട: കേരള പ്രിന്റേഴ്സ് അസോസിയേഷന് പത്തനംതിട്ട ജില്ലാ റൂബി ജൂബിലി സമ്മേളനം പത്തനംതിട്ട വൈഎംസിഎ ഹാളിൽ സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മാത്യൂസ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ഹസൈനാര്‍ ജൂബിലി സന്ദേശം നൽകി. ജില്ലാ നിരീക്ഷകന് ജി.എസ്. ഇന്ദുലാല്‍ അവാര്‍ഡ് വിതരണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി എം. രാജേന്ദ്രന് പിള്ള, ജില്ലാ സെക്രട്ടറി ഷാജന് ഏബ്രഹാം, വനിതാവിംഗ് സംസ്ഥാന ചെയര്‍പേഴ്സണ്‍ അനിതാ രാജ്, ജില്ലാ ട്രഷറാര്‍ ജെയ്സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
2025-27 വര്‍ഷത്തെ ജില്ലാ ഭാരവാഹികളായി അനിതാ രാജ് - പ്രസിഡന്റ്, ശ്രീജിത്ത് കുമാര്‍ -സെക്രട്ടറി, ആർ. രാജേഷ് - ജോയിന്റ് സെക്രട്ടറി, തോമസ് വർഗീസ് - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.