ലൈഫ് പദ്ധതി വീടുകൾ പാതിവഴിയിൽ: സതീഷ് കൊച്ചുപറന്പിൽ
1576440
Thursday, July 17, 2025 3:40 AM IST
സീതത്തോട്: ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്ക് ആവശ്യമായ തുക യഥാസമയം ഗഡുക്കളായി നല്‍കാതെ പിണറായി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍.
തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന വീടിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലും സംസ്ഥാനത്തൊട്ടാകെയുമായി ആയിരക്കണക്കിന് ഭവനരഹിതര്‍ വീടിനായി കാത്തിരിക്കുമ്പോള്‍ ലൈഫ് പദ്ധതിയില്‍ വീടുകള്‍ നല്‍കാതെ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനത വികസനപ്രവര്‍ത്തനങ്ങളെയാകെ തകര്ത്തിരിക്കകയാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ആര്. ദേവകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഹരികുമാര്‍ പൂതങ്കര, എലിസബത്ത് അബു, പ്രമോദ് താന്നിമൂട്ടില്‍, കെ.വി. സാമുവല്‍ കിഴക്കേതില്‍, രതീഷ് കെ. നായര്‍, അലന് ജിയോ മൈക്കിള്‍, മനോജ് കൂടല്‍, വസന്ത് ചിറ്റാര്‍, ഷമീര്‍ തടത്തില്‍, ജോയ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.