ജില്ലയില്‍ ബിഎംബിസി നിലവാരത്തില്‍ 714 കിലോമീറ്റര്‍ റോഡ്
1576169
Wednesday, July 16, 2025 6:20 AM IST
പത്തനംതിട്ട: ബിഎം ബിസി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് ജില്ലയില്‍ നിര്‍മിച്ചത് 714.305 കിലോമീറ്റര്‍ റോഡ്. 1461.1428 കോടി രൂപയാണ് റോഡ് നിർമാണത്തിനുവേണ്ടി ചെലവഴിച്ചത്. ഒമ്പത് വര്‍ഷത്തിനിടെ സഞ്ചാരയോഗ്യമായ റോഡുകളുടെ എണ്ണത്തിലും വന്‍വര്‍ധന.
അടിസ്ഥാന പശ്ചാത്തലവികസനം ലക്ഷ്യമാക്കി സുരക്ഷിതവും സുഗമമവുമായ യാത്ര പ്രദാനം ചെയ്ത് നിരത്ത് വിഭാഗത്തിനുകീഴില്‍ 972.721 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. 141 പദ്ധതികളിലൂടെ ജില്ലയില്‍ 1552.7092 കോടി രൂപ റോഡ് നിര്‍മാണ, നവീകരണ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു.
കെഎസ്ടിപി നിര്‍മിച്ച പുനലൂര്‍ - മൂവാറ്റുപുഴ മലയോര ഹൈവേ ജില്ലയുടെ മുഖച്ഛായ മാറ്റി. 279 കോടി രൂപ വിനിയോഗിച്ച് കോന്നി മുതല്‍ പ്ലാച്ചേരി വരെ 30.16 കിലോമീറ്റും 118.07 കോടി രൂപയ്ക്ക് പുനലൂര്‍ - കോന്നി റോഡില്‍ 15.94 കിലോമീറ്ററും ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി.
റീബില്‍ഡ് കേരളയിലുള്‍പ്പെടുത്തി 107.52 കോടി രൂപ ചെലവഴിച്ച് പത്തനംതിട്ട - അയിരൂര്‍, മുട്ടുകുടുക്ക ഇല്ലത്തുപടി - മുട്ടുകുടുക്ക പ്രക്കാനം, പ്രക്കാനം - ഇലവുംതിട്ട - കുളനട- രാമന്‍ചിറ-താന്നിക്കുഴി തോന്ന്യമല റോഡില്‍ 28.204 കിലോമീറ്ററും 102.89 കോടി രൂപ വിനിയോഗിച്ച് മല്ലപ്പള്ളി -കോമളം, ടിഎംവി, വെണ്ണിക്കുളം - നാരകത്താനി, കവുങ്ങുംപ്രയാര്‍ -പാട്ടക്കാല, കോമളം -കല്ലൂപ്പാറ, കടകുളം- ചെങ്ങരൂര്‍, മൂശാരിക്കവല- പരിയാരം, കാവുപുറം പാലത്തിങ്കല്‍ റോഡും കാവുപുറം പടുതോട് റോഡു വരെ 23.129 കിലോമീറ്ററും ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി.
47 കോടി രൂപയ്ക്ക് മണ്ണാറക്കുളഞ്ഞി - പ്ലാപ്പള്ളി ദേശീയപാത 183 എയില്‍ 32.10 കിലോമീറ്ററും കൈപ്പട്ടൂര്‍ -പത്തനംതിട്ട സ്റ്റേഡിയം റോഡില്‍ 5.64 കിലോമീറ്ററും എന്‍എച്ച് 183 എ ആറ്മുള - കുഴിക്കാല- പരിയാരം -ഇലവുംതിട്ട റോഡില്‍ 10 കിലോമീറ്ററും ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ചു.