പ്രതിഷേധ ധർണ നടത്തി
1574245
Wednesday, July 9, 2025 3:45 AM IST
അടൂർ: പൊതുജനാരോഗ്യ മേഖലയോടു സർക്കാരും വകുപ്പ് മന്ത്രിയും കാട്ടുന്ന കടുത്ത അവഗണനയ്ക്കെതിരേ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ.
കോൺഗ്രസ് അടൂർ, പന്തളം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രി പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇൻ ചാർജ് ബിജു വർഗീസ് അധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, ബിനു എസ്. ചക്കലയിൽ, രമ ജോഗിന്ദർ, ബിജു ഫിലിപ്പ്, എം. ആർ. ജയപ്രസാദ്, ജെ. എസ്. അടൂർ, നൗഷാദ് റാവുത്തർ, പന്തളം ഷെരീഫ്, ജി. മനോജ്,മഞ്ജു വിശ്വാനാഥ്, നിസാർ കാവിളയിൽ, ബാബു ദിവാകരൻ,
ഉമ്മൻ തോമസ്, ഡി. ശശികുമാർ, മുണ്ടപ്പള്ളി സുഭാഷ്, ജോസ് തോമസ്, സുരേഷ് കുഴുവേലി,അനന്ദു ബാലൻ, റിനോ പി. രാജൻ, സജി ദേവി, ജയകൃഷ്ണൻ പള്ളിക്കൽ, ഫെന്നി നൈനാൻ, ശിവപ്രസാദ് മൗട്ടത്, കോശി മാണി, കുഞ്ഞുഞ്ഞമ്മ ജോസഫ്, സുധാ നായർ, ഇ. എ. ലത്തീഫ് എന്നിവർ പ്രസംഗിച്ചു.