മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് മാർച്ച്
1574243
Wednesday, July 9, 2025 3:45 AM IST
മല്ലപ്പള്ളി: രാജാഭരണകാലം മുതൽ മുൻപന്തിയിൽ നിന്നിരുന്ന കേരളത്തിന്റെ ആരോഗ്യരംഗം തകർന്നടിഞ്ഞിരിക്കുകയാണെന്ന് മുൻ എംഎൽഎ കെ. ശിവദാസൻ നായർ ആരോപിച്ചു. ആരോഗ്യ മേഖലയോടുള്ള അവഗണനയ്ക്കെതിരേ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിസ്റ്റത്തിന്റെ തകരാണെന്ന് തുറന്ന് സമ്മതിച്ച മന്ത്രിക്ക് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ശിവദാസൻ നായർ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി.സക്കറിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, സുരേഷ് ബാബു പാലാഴി, സി.പി.ഓമനകുമാരി, അഖിൽ ഓമനക്കുട്ടൻ,
എ.ഡി.ജോൺ, പ്രസാദ് ജോർജ്, മാലതി സുരേന്ദ്രൻ, സാം പട്ടേരി, രാജേഷ് സുരഭി, റെജി പണിക്കമുറി, ഗ്രേസി മാത്യു, മാന്താനം ലാലൻ, മണിരാജ് പുന്നിലം, ചെറിയാൻ മണ്ണഞ്ചേരി, ലിൻസൺ പറോലിക്കൽ, തോമസ് തമ്പി, കെ.ജി.സാബു, ഡോ. ബിജു റ്റി.ജോർജ്, വിനീത് കുമാർ, പി.എം .ജിമോൻ, റ്റി.ജി.രഘുനാഥപിള്ള, സജു മാത്യു, ബെൻസി അലക്സ്, സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ, ഷൈബി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.