എംസിഎ പത്തനംതിട്ട ഭദ്രാസന അര്‍ധവാര്‍ഷിക അസംബ്ലി
1573683
Monday, July 7, 2025 3:53 AM IST
പത്തനംതിട്ട: മലങ്കര കാത്തലിക് അസോസിയേഷന് പത്തനംതിട്ട ഭദ്രാസന അര്‍ധവാര്‍ഷിക അസംബ്ലി ളാക്കൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്നു. യോഗത്തില്‍ ജില്ലാ വികാരി ഫാ. വര്‍ഗീസ് കൈതോണ്‍ ഉദ്ഘാടനം ചെയ്തു. ഭദ്രാസന പ്രസിഡന്റ് ജോസ് മാത്യൂ അധ്യക്ഷത വഹിച്ചു.
ഭദ്രാസന ആത്മീയ ഉപദേഷ്ടാവ് ഫാ. ഏബ്രഹാം മണ്ണില്‍ മുഖ്യസന്ദേശം നല്കി. ജില്ലാ ആത്മീയ ഉപദേഷ്ടാവ് ഫാ. ബിജോയ് തുണ്ടിയത്ത്, ഇടവക വികാരി ഫാ. ഫെലിക്സ് പത്യാല, രൂപത ജനറല്‍ സെക്രട്ടറി എം. എം. തോമസ്, സഭാതല സെക്രട്ടറി ബെറ്റ്സി വര്‍ഗീസ്,
ട്രഷറാര്‍ ജോര്‍ജ് യോഹന്നാൻ, വൈസ പ്രസിഡന്റ് എം. എസ്. ശമുവേൽ, വൈ. അന്നമ്മ, വിത്സന് പട്ടേരി, ലിജോ ബിനു, മാത്യൂ കെ. തോമസ്, സജി പീടികയിൽ, അഡ്വ. പി. ജെ. ഏബ്രഹാം, രാജു ഏബ്രഹാം, രാജൂ ശമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.