പിഎം റോഡിൽ ഡീസൽ വീണ് വീണ്ടും അപകടം
1574244
Wednesday, July 9, 2025 3:45 AM IST
റാന്നി: പുനലൂർ - മൂവാറ്റുപുഴ റോഡിലെ തോട്ടമൺ വളവിൽ റോഡിൽ ഡീസൽ വീണ് വീണ്ടും അപകടം. കുട്ടിയെ സ്കൂളിൽ വിട്ടു മടങ്ങിയ സ്കൂട്ടർ യാത്രക്കാരി റാന്നി മന്ദിരം പടി കൂടത്തുമണ്ണിൽ ആര്യയ്ക്കാണ് (34) പരിക്കേറ്റത്.
റോഡിൽ പെട്ടെന്നു സ്കൂട്ടർ തെന്നി മാറുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരിയെ നാട്ടുകാർ ചേർന്ന് താലൂക്കാശുപത്രിയിലെത്തിച്ചു.
കെഎസ്ആർടിസി ബസിൽ നിന്നാണ് ഡീസൽ ചോർച്ചയുണ്ടായതെന്ത് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയരുന്നു. ഡീസൽ വീണ റോഡുഭാഗത്ത് ഫയർ ഫോഴ്സ് അറക്കപ്പൊടി കൊണ്ടുവന്ന് വിതറുകയും വാഹനങ്ങളെ ഗതി മാറ്റി വവിടുകയും ചെയ്തു.
മുമ്പു പല തവണ കെഎസ്ആർടിസി ബസിൽ നിന്നും ഡീസൽ ചോർച്ച മൂലം വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.