മൈലപ്രയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
1573690
Monday, July 7, 2025 3:58 AM IST
മൈലപ്ര: ആരോഗ്യ വകുപ്പിനെ നാഥനില്ലാ കളരിയാക്കിയ മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈലപ്രയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിത്സണ് തുണ്ടിയത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി അംഗങ്ങളായ പി.കെ.ഗോപി, ജയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് ഭാരവാഹികളായ ലിബു മാത്യു, ആര്. പ്രകാശ്,
ബിജു സാമുവല്‍, ജോര്‍ജ് യോഹന്നാന്, എല്‍സി ഈശോ, എസ്.സുനില്‍കുമാര്‍ ജെസി വര്‍ഗീസ് എ.ഓമന വര്‍ഗീസ്, രാജു പുല്ലൂര്‍, ജോബില്‍ മൈലപ്ര, ശോശാമ്മ ജോണ്സണ്, ജനകമ്മ ശ്രീധരന്, എം.കെ സുരേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.