വയോധികനെ മര്‍ദിച്ച മകന് അറസ്റ്റില്‍
1573972
Tuesday, July 8, 2025 5:33 AM IST
പന്തളം: അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മകന് അറസ്റ്റിൽ. പനതളം തെക്കേക്കര പറന്തല്‍ കൈരളി ജംഗ്ഷന് പ്രശാന്തി വീട്ടില്‍ പൊടിയനു (73) മര്‍ദനമേറ്റ കേസിലാണ് ഇയാളുടെ മകന് പന്തളം തെക്കേക്കര മന്നം നഗര്‍ പെരുമ്പുളിക്കല്‍ ധ്വനി(പ്രശാന്തി)വീട്ടില്‍ പി. പ്രദീപ്കുമാറിനെ (40) നെ പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിനാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. പന്തളം എസ്എച്ച്ഒ ടി.ഡി.പ്രജീഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.