ആരോഗ്യമന്ത്രി രാജിവയ്ക്കണം; ആര്‍എസ്പി പ്രതിഷേധസംഗമം പത്തിന്
1573682
Monday, July 7, 2025 3:53 AM IST
പത്തനംതിട്ട: ആരോഗ്യമേഖലയുടെ സമ്പൂര്‍ണ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി നേതൃത്വത്തില്‍ പത്തിന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമംനടക്കും. അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള കേരളത്തിലെ ആരോഗ്യ മേഖല ഇന്ന് സമ്പൂര്‍ണ തകര്‍ച്ചയിലാണെന്ന് ആര്‍എസ്പി യോഗം വിലയിരുത്തി.
ലക്ഷക്കണക്കിനു സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഉപകരണങ്ങളോ, മരുന്നുകളോ ഇല്ലാത്ത അവസ്ഥയാണ്. ഗുരുതരമായ സാഹചര്യങ്ങള്‍ നിലനില്ക്കുപ്പോഴും പിആര്‍ വര്‍ക്ക് നടത്തി രക്ഷപ്പെണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
പത്തിനു രാവിലെ പത്തിന് പത്തനംതിട്ട ഗാന്ധി സ്ക്വയറിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി കെ. എസ്. ശിവകുമാര്‍ അറിയിച്ചു.