കെഐപി കനാലില്‍ ശൗചാലയ മാലിന്യം തള്ളി
1573675
Monday, July 7, 2025 3:41 AM IST
ഏഴംകുളം: ഏഴംകുളം - കൈപ്പട്ടൂര്‍ റോഡില്‍ പുതുതായി പണികഴിപ്പിച്ച പാലത്തിനു സമീപം കക്കൂസ് മാലിന്യം കെഐപി കനാലിലേക്ക് നിക്ഷേപിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ടാങ്കര്‍ ലോറിയിലാണ് മാലിന്യം കൊണ്ടുവന്നത്.
കക്കൂസ് മാലിന്യം കനാലിലേക്ക് പമ്പ് ചെയ്യുകയാണുണ്ടായത്. ശബ്ദം കേട്ട് സമീപവാസി ഗേറ്റ് തുറന്നു റോഡിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയുമായി കടന്നുകളഞ്ഞു. റോഡിലുള്ള സിസിടിവി ദൃശ്യങ്ങളില്‍ മാലിന്യവുമായി വന്ന ലോറിയും കാണാം.
കക്കൂസ് മാലിന്യത്തിന്റെ രൂക്ഷമായ ദുര്‍ഗന്ധം മൂലം സമീപവാസികള്‍ വലയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനു പോലീസില്‍ പരാതി നല്‍കുമെന്ന് വാര്‍ഡ് മെംബര്‍ എസ്. ഷീജ അറിയിച്ചു.