സഹകരണ ദിനാഘോഷം ഉദ്ഘാടനം ചെയ്തു
1573689
Monday, July 7, 2025 3:58 AM IST
റാന്നി: റാന്നി സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ നടത്തിയ അന്തർദേശീയ സഹകരണ ദിനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാ ർ ഡിനീഷ് ജോസഫ്, റാന്നി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ലാൽ, ജോജോ കോവൂർ, ഉണ്ണി പ്ലാച്ചേരി, ബെന്നി പുത്തൻപറമ്പിൽ, റോബിൻ കെ. തോമസ്, ടി.ജി. ഷാജി എന്നിവർ പ്രസംഗിച്ചു.