പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ രാ​ജിയാവ​ശ്യ​പ്പെ​ട്ടും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ ത​ക​ര്‍​ച്ച​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ജി​ല്ല​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ട്ടി​നു ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ മാ​ര്‍​ച്ച് ന​ട​ത്തും.

തി​രു​വ​ല്ല​യി​ല്‍ കെ​പി​സി​സി രാ​ഷ്‌ട്രീയ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, അ​ടൂ​രി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, പ​ത്ത​നം​തി​ട്ട​യി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, മ​ല്ല​പ്പ​ള്ളി​യി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, റാ​ന്നി​യി​ല്‍ മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജ് എ​ന്നി​വ​ര്‍ ജ​ന​കീ​യ മാ​ര്‍​ച്ചു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.