കിണറ്റിൽ വീണ പശുവിനെ അടൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
1573670
Monday, July 7, 2025 3:41 AM IST
അടൂർ: ആൾപ്പാർപ്പില്ലാത്ത വീടിന് സമീപത്തെ കിണറ്റിൽ വീണ പശുവിനെ അടൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.
ചൂരക്കോട്ട് കക്കാട്ടിൽ പരേതനായ നോഹ ചരുവിളയുടെ ഉപയോഗിക്കാതെ കിടന്ന കിണറ്റിലാണ് പശു വീണുത്. സേനാംഗങ്ങൾ റോപ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി പുറത്തെടുത്ത് ഉടമയായ റെജീനയെ ഏല്പിച്ചു.
അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ ജയ്സൺ പി. ജോൺ, സേനാംഗങ്ങളായ അജീഷ് കുമാർ , അരുൺ ജിത്ത്, സാനിഷ്, അനീഷ് , ജി.എസ്. ദിപിൻ , ആർ. രാഹുൽ , എച്ച്.ജി. വേണുഗോപാൽ, രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.