അണ്ടര്‍19 ഇരുവിഭാഗങ്ങളിലും ബഥനി അക്കാഡമി ജേതാക്കള്‍
1573672
Monday, July 7, 2025 3:41 AM IST
വെണ്ണിക്കുളം: ബഥനി അക്കാഡമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഐസിഎസ്ഇ സോണ്‍ ബി റീജിയണല്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ബഥനി അക്കാഡമി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അണ്ടര്‍ 19 വിഭാഗങ്ങളില്‍ ജേതാക്കളായി.
അണ്ടര്‍ 19 ഡിവിഷന് പെണ്‍കുട്ടികളുടെ ഫൈനലില്‍ ബഥനി അക്കാഡമി ചെറിയനാട് സെന്റ് ജോസഫ്സിനെ (36 - 9 ) പരാജയപ്പെടുത്തി ജേതാക്കളായപ്പോള്‍, ആണ്‍കുട്ടികള്‍ കോഴഞ്ചേരി മുളമൂട്ടില്‍ സെന്‍ട്രല്‍ സ്കൂളിനെ (30 -19 ) പരാജയപ്പെടുത്തി.