കെഎച്ച്ആർഎ ലഹരിവിരുദ്ധ കാന്പെയിൻ
1573079
Saturday, July 5, 2025 3:51 AM IST
പത്തനംതിട്ട: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ലഹരിക്കെതിരേ നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട യൂണിറ്റ് കാന്പെയിൻ ആരംഭിച്ചു. കൈപ്പട്ടൂരിൽ പത്തനംതിട്ട പോലീസ് സബ് ഇൻസ്പെക്ടർ എസ്.അലക്സ്കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട വനിത സിവിൽ എക്സൈസ് ഓഫീസർ എ.എസ്. ഗീതാലക്ഷ്മി ബോധവത്കരണ ക്ലാസ് നടത്തി. കെഎച്ച്ആർഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജ, സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. നന്ദകുമാർ, ജില്ല പ്രസിഡന്റ് സജി കോശി ജോർജ്, സക്കീർ ശാന്തി സുനിത ബിജു, റംല ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.