ബിജെപി നേതൃത്വത്തിൽ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്
1573289
Sunday, July 6, 2025 3:41 AM IST
കൊടുമൺ: ബിജെപി കൊടുമൺ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണാ ജോർജിന്റെ അങ്ങാടിക്കലിലെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രതിഷേധ യോഗത്തിനു മുന്പേ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത് സംഘർഷത്തിനിടയാക്കി. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചതോടെയാണ് പോലീസ് ഇടപെടലുണ്ടായത് .
ബിജെപി ജില്ലാ സെക്രട്ടറി നിതിൻ എസ്. ശിവയെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ വീണ്ടും ഉന്തും തള്ളുമുണ്ടായി. കൊടുമൺ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ച പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.