വന്യമൃഗ ആക്രമണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം: ഡി.കെ. ജോൺ
1573292
Sunday, July 6, 2025 3:41 AM IST
കോന്നി: മലയോര മേഖലയിൽ തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ. ഡി.കെ. ജോൺ. കർഷക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി ടൗണിൽ നടന്ന കർഷക ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആനയും കടുവയും കാട്ടുപന്നിയും തെരുവുനായ്ക്കളും ജനവാസമേഖലയിൽ ഇറങ്ങുന്നത് നിത്യസംഭവമായിരിക്കുന്നു. വീടും കൃഷിയിടവും ഉപേക്ഷിച്ച് കർഷകർ പലായനം ചെയ്യുകയാണ്. ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാരും വനംവകുപ്പും നോക്കുകുത്തികളായി മാറിയെന്നും ഡി.കെ. ജോൺ പറഞ്ഞു.
കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് സാം ഈപ്പൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ, ഷാജൻ മാത്യു, ജോസ് കൊന്നപ്പാറ,
വൈ. രാജൻ, ഉമ്മൻ മാത്യു വടക്കേടം, വർഗീസ് ചള്ളയ്ക്കൽ, തോമസുകുട്ടി കുമ്മണ്ണൂർ, രജീവ് താമരപള്ളി, ദീപു ഉമ്മൻ, ജോൺ വട്ടപ്പാറ, കെ.പി. തോമസ്, ഏബ്രഹാം കലയന്തറ, കെ.സി. നായർ, ഏബ്രഹാം ചെങ്ങറ, ജോർജ് കുളഞ്ഞിക്കൊമ്പിൽ, ബിജു ജോഷ്വ, ജെൻസി കടുവുങ്കൽ, ടി.ജി. വർഗീസ് എന്നിവർ പ്രസംഗിച്ചു.