പ​ത്ത​നം​തി​ട്ട: വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സമേ​ഖ​ല​യി​ൽ ക​ട​ന്നു പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ തേ​ട​ണ​മെ​ന്ന് എം​എ​ൽ​എ​മാ​ർ. വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ലേ​ക്കും പു​രോ​ഗ​തി വി​ല​യി​രു​ത്താ​നു​മാ​യി ചേ​ർ​ന്ന ജി​ല്ലാ​ത​ല നി​യ​ന്ത്ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എം​എ​ൽ​എ​മാ​രാ​യ കെ.​യു. ജ​നീ​ഷ് കു​മാ​റും പ്ര​മോ​ദ് നാ​രാ​യ​ണ​നുമാണ് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

സോ​ളാ​ര്‍വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം പ​രി​പാ​ല​ന​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ൽ​എ​ആ​വ​ശ്യ​പ്പെ​ട്ടു. വ​ന​ഭൂ​മി കൈ​മാ​റ്റ​ത്തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി നി​രാ​ക്ഷേ​പ​പ​ത്രം ന​ല്‍​ക​ണം. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തു​ന്ന വ​ന്യ​ജീ​വി​ക​ളെ തി​രി​ച്ച​യ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.

വെ​ള്ളം, ഭ​ക്ഷ​ണം, ആ​വാ​സവ്യ​വ​സ്ഥ എ​ന്നി​വ തേ​ടിയെത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് വ​ന​ത്തി​നു​ള്ളി​ല്‍ അ​വ​യു​ടെ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ല്‍​എ പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​ കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ന​ത്തോ​ടു ചേ​ര്‍​ന്നു​ള്ള സ്വ​കാ​ര്യ​ഭൂ​മി കാ​ടു​പി​ടി​ക്കു​ന്ന​ത് വൃ​ത്തി​യാ​ക്കാ​ന്‍ ഉ​ട​മ​സ്ഥ​ന് ക​ര്‍​ശ​ന നി​ര്‍ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന് പ്രാ​യോ​ഗി​ക​വും ഫ​ല​പ്ര​ദ​വുമാ​യ മാ​ര്‍​ഗ​ങ്ങ​ള്‍ ഏ​കോ​പ​ന​ത്തോ​ടെ സ്വീ​ക​രി​ക്കാ​ന്‍ വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. റാ​ന്നി ഡി​എ​ഫ്ഒ എ​ന്‍. രാ​ജേ​ഷ്, കോ​ന്നി ഡി​എ​ഫ്ഒ ആ​യു​ഷ് കു​മാ​ര്‍ കോ​റി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി, ഡി​എം​ഒ ഡോ.​ എ​ല്‍. അ​നി​താ​കു​മാ​രി, വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​ട്ടു​പ​ന്നിശ​ല്യം: ഷൂ​ട്ട​ര്‍​മാ​രെ നി​യോ​ഗി​ച്ചു

ഇ​ല​ന്തൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വ​നേ​ത​ര ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന് അ​നു​മ​തി ല​ഭി​ച്ച ഷൂ​ട്ട​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ പേ​ര്, വി​ലാ​സം, ഫോ​ണ്‍ എ​ന്ന ക്ര​മ​ത്തി​ല്‍. സാം ​കെ. വ​റു​ഗീ​സ്, റാ​ന്നി - 7012416692, 9995341562.വി.​കെ. രാ​ജീ​വ്, കോട്ട​യം - 9747909221. പി.​പി ഫി​ലി​പ്പ്, അ​യി​രൂ​ര്‍ - 9946586129.