സിഎസ്ഐ സഭ മഹാഇടവക ദിനാചരണം നടത്തി
1573671
Monday, July 7, 2025 3:41 AM IST
തിരുവല്ല: സിഎസ്ഐ സഭ മധ്യകേരള മഹാഇടവകയുടെ 146 ാമത് ദിനാചരണം സെന്‍ട്രല്‍ സോണിലെ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ തോലശേരി പള്ളിയില്‍ നടന്നു. സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ വികസനത്തിന്റെ അടിത്തറ പാകിയതും നവോത്ഥാനത്തിനു തുടക്കമിട്ടതും സിഎംഎസ് മിഷണറിമാരാണെന്ന് എംപി പറഞ്ഞു. മതേതര കേരളത്തിന്റെ കാവലാളായും വിദ്യാഭ്യസ മേഖലില്‍ പുത്തന്‍ കാഴ്ചപ്പാടുകളോടെയും ഇന്നും സിഎസ്ഐ സഭ നിലനില്‍ക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിഎസ്ഐ ബിഷപ് ഡോ.മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തി. സിഎസ്ഐ മുന്‍ ബിഷപ്പുമാരായ തോമസ് കെ. ഉമ്മന്‍, തോമസ് സാമുവേല്‍,
വൈദിക സെക്രട്ടറി റവ.അനിയന് കെ. പോൾ , മാത്യു ടി. തോമസ് എംഎല്‍എ, റവ.സി.വൈ. തോമസ്, ഷീബ തരകൻ, റവ.ജിജി ജോസഫ്, റവ.ജോണി ആന്‍ഡ്രൂസ്, തോമസ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.