ലഹരിവിരുദ്ധ പോരാട്ടത്തിൽ മുന്നണിപ്പോരാളികളാകണം: കുര്യാക്കോസ് മാർ ഈവാനിയോസ്
1573313
Sunday, July 6, 2025 3:55 AM IST
റാന്നി: ലഹരിവിരുദ്ധ പോരാട്ടത്തിൽ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുവാനുള്ള ഉത്തരവാദിത്വം വൈഎംസിഎകൾക്കുണ്ടെന്ന് കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത.
വൈഎംസിഎ റാന്നി സബ് റീജൺ പ്രവർത്തനോദ്ഘാടനവും 2025-27ലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള റീജൺ ഭാരവാഹികളുടെ സ്വീകരണയോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള റീജൺ വൈസ് ചെയർമാൻ ജയൻ മാത്യു അധ്യക്ഷത വഹിച്ചു. നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യ വൈഎംസിഎ കേരള ജനറൽ സെക്രട്ടറി എൻ.വി. എൽദോ സബ് റീജൺ പ്രഖ്യാപനം നടത്തി.
കേരള റീജൺ ചെയർമാൻ പ്രഫ. അലക്സ് തോമസ്, റവ. തോമസ് കോശി പനച്ചമൂട്ടിൽ, ടി.കെ. സാജു, സണ്ണി മാത്യു, റെജി ജോർജ് ഇടയാറന്മുള, ജോസ് നെറ്റിക്കാടൻ, ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ, റെജി വർഗീസ്, ജോസ് മാത്യൂസ്, അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ജേക്കബ് കരിങ്കുറ്റി, സാംസൺ മാത്യു എന്നിവർ പ്രസംഗിച്ചു.