ഇരവിപേരൂർ ഗവ.യുപിഎസിൽ ക്രിയേറ്റീവ് കോർണർ
1573080
Saturday, July 5, 2025 3:52 AM IST
ഇരവിപേരൂർ: ഗവൺമെന്റ് യുപി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുന്ന പദ്ധതിയാണിത്.
സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് മാത്യു, പഞ്ചായത്തംഗങ്ങളായ അമ്മിണി ചാക്കോ,
എം.എസ്. മോഹൻ, വിദ്യാസാഗർജി, ജോളിമോൾ ജോർജ്, പ്രഥമാധ്യാപകൻ മനോജ് ഇ. തോമസ്, കോ ഓർഡിനേറ്റർമാരായ മഞ്ജുഷ രാജൻ, എസ്. ദേവിമോൾ എന്നിവർ പ്രസംഗിച്ചു.