തി​രു​വ​ല്ല: വി​ധ​വ​യെയും മ​ക്ക​ളെ​യും വീ​ടു ക​യ​റി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. വെ​സ്റ്റ് ഓ​ത​റ പാ​ണ്ട​ത്ത​റ​യി​ല്‍ ത്രേ​സ്യാ​മ്മ വ​ര്‍​ഗീ​സാ​ണ് (65) പ​രാ​തി​ക്കാ​രി. ക​ഴി​ഞ്ഞ നാ​ലി​ന് വൈ​കു​ന്നേ​രം ആ​റോ​ടു​കൂ​ടി ബൈ​ക്കി​ല്‍ എ​ത്തി​യ ആ​റം​ഗ സം​ഘം ത്രേ​സ്യാ​മ്മ​യേ​യും മ​ക്ക​ളാ​യ ജോ​ണ്‍ പി. ​വ​ര്‍​ഗീ​സ് ( 43 ), റെ​ന്നി പി. ​വ​ര്‍​ഗീ​സ് (41) എ​ന്നി​വ​രെ മ​ര്‍​ദി​ച്ച് അ​വ​ശ​രാ​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യ​പി​ച്ച് എ​ത്തി​യ സം​ഘം ത്രേ​സ്യാ​മ്മ​യെ കാ​ല് മ​ട​ക്കി അ​ടി​ക്കു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നും ത​ട​സം പി​ടി​ക്കാ​ന്‍ ചെ​ന്ന ര​ണ്ട് ആ​ണ്‍​മ​ക്ക​ളേ​യും ഇ​വ​ര്‍ മ​ര്‍​ദി​ച്ച് അ​വ​ശ​രാ​ക്കു​ക​യും ജോ​ണി​ന്‍റെ ത​ല​യ്ക്ക് ഹെ​ല്‍​മ​റ്റു​കൊ​ണ്ട് അ​ടി​ക്കു​ക​യും റെ​ന്നി​യു​ടെ ഇ​ട​ത് കൈ ​ച​വി​ട്ടി ഒ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നും പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.

ഇ​വ​ര്‍ ക​ല്ലി​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ വീ​ടി​ന് അ​ടു​ത്തു​ള്ള കാ​ഞ്ഞ​ര​ത്താം​മൂ​ട് സെ​മി​ത്തേ​രി​ക്ക് സ​മീ​പം സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ സം​ഘ​ടി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക പ​തി​വാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​ര്‍​ക്ക് ന​ല്കി​യ പ​രാ​തി​യി​ല്‍ ഈ ​വീ​ട്ടു​കാ​രും ഒ​പ്പി​ട്ടി​രു​ന്നു. അ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.