പത്തനംതിട്ട: നഗരസഭാ പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥിളെയും ഉന്നത പരീക്ഷകളിൽ നേടിയവരെയും അനുമോദിക്കാനായി നടന്ന മെറിറ്റ് ഫെസ്റ്റ് 2024 നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷമീർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാമണിയമ്മ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്,
പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, കൗൺസിലർമാരായ എ. സുരേഷ് കുമാർ, പി.കെ. അനീഷ്, എ. അഷറഫ്, വിമല ശിവൻ ശോഭ കെ. മാത്യു, സിന്ധു അനിൽ, അംബികാ വേണു, ഷീല സത്താർ, എസ്. ഷൈലജ, ആനി സജി, ആൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.