പിണറായി സർക്കാർ പോലീസിനെ കയറൂരിവിട്ടു: അഡ്വ.പി. ജർമിയാസ്
1591567
Sunday, September 14, 2025 5:45 AM IST
ചവറ : പിണറായി സർക്കാർ പോലീസിനെ കയറൂരി വിട്ടതുകൊണ്ടാണ് നിരപരാധികൾക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുന്നതും രാജ്യദ്രോഹികളെപ്പോലെ കൈയാമം വച്ച് മുഖം മൂടി അണിയിച്ച് കോടതിയിൽപ്പോലും ഹാജരാക്കാൻ ധൈര്യം കാട്ടിയതെന്നും കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ്.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്അഡ്വ. ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രയ്ക്ക് ചവറ കൊട്ടുകാട് ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചവറ വെസ്റ്റ് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് വിജി രാജീവ് അധ്യക്ഷയായി .ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.കെ. ലളിത, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജി, ചവറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് മേച്ചെഴത്ത്, പന്മന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ.ജയകുമാർ,ഡിസിസി ജനറൽ സെക്രട്ടറിമാരായ കോലത്ത് വേണുഗോപാൽ,സന്തോഷ് തുപ്പാശേരി,
ചക്കനാൽ സനൽകുമാർ, ചവറ ഹരീഷ് കുമാർ, കിഷോർ അമ്പിലാക്കര, ജയപ്രകാശ്, സുരേഷ് കുമാർ, മഹിളാകോൺഗ്രസ്ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ സുദർശൻ,സുനിത സലിംകുമാർ, മാരിയത് ,സോഫിയ സലാം, ഗിരിജ എസ് പിള്ള, ലതികരാജൻ, ജസ്റ്റിൻ ആംബ്രോസ്, റോസ് ആനന്ദ്, കുറ്റിയിൽ നിസാം തുടങ്ങിയവർ പ്രസംഗിച്ചു.