യുഡിഎഫ് നേതൃസമ്മേളനം 17ന്
1591561
Sunday, September 14, 2025 5:42 AM IST
കൊല്ലം: ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി യു ഡി എഫ് ജില്ലാതല നേതൃസമ്മേളനം 17 -ന് ഉച്ചകഴിഞ്ഞ് കൊല്ലം ഡി സി സി ഹാളിൽ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം പി മുഖ്യ പ്രഭാഷണം നടത്തും.
മറ്റ് പ്രമുഖ യുഡിഎഫ് നേതാക്കൾ പ്രസംഗിക്കുമെന്ന് ജില്ലാ ചെയർമാൻ കെ.സി. രാജൻ അറിയിച്ചു.