ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു
1591320
Saturday, September 13, 2025 6:25 AM IST
കൊല്ലം : രാസ ലഹരിക്കെതിരെ ഉള്ള പ്രചരണവുമായി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിള സാഹസ് കേരളയാത്രയ്ക്ക് കൊല്ലത്ത് ഗംഭീര വരവേൽപ്പ് നൽകി.
കൊല്ലം സൗത്ത് മണ്ഡലത്തിന്റെ സ്വീകരണം തങ്കശേരിയിൽ എം .വിൻസന്റ് എംഎൽഎയും കടപ്പാക്കട - ആശ്രാമം മണ്ഡലങ്ങളുടെ സ്വീകരണം കടപ്പാക്കട ജംഗ്ഷനിൽ ഡിസിസി പ്രസിഡന്റ് പി .രാജേന്ദ്രപ്രസാദും കൊല്ലം സെൻട്രൽ - വെസ്റ്റ് മണ്ഡലങ്ങളുടെ സ്വീകരണം ചിന്നക്കടയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണയും ഉദ്ഘാടനം ചെയ്തു. സ്വീകരണയോഗത്തിൽ പ്രതിജ്ഞ എടുത്തു.
നേതാക്കളായ എ.കെ .ഹഫീസ്, സൂരജ് രവി, ഡി .ഗീതാകൃഷ്ണൻ, സന്തോഷ് തുപ്പശേരിൽ, ആദിക്കാട് മധു, പ്രാക്കുളം സുരേഷ്, മഹിളാ കോൺഗ്രസ് നേതാക്കളായ ഫേബ സുദർശൻ, യു. വഹീദാ, എൽ. അനിത, ജയലക്ഷ്മി ദത്തൻ, മാരിയത്ത് ബീവി, സുനിത സലീംകുമാർ, ഡോ .ഉദയ കരുമാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.