കൊ​ല്ലം: പ​ത്ത​നാ​പു​രം കെഎ​സ്ആ​ർടിസി ഡി​പ്പോ​യി​ൽ നി​ന്ന് ആ​റ് പു​തി​യ ബ​സ് സ​ർ​വീ​സു​ക​ൾ കൂ​ടി ഓ​ടി തു​ട​ങ്ങി. പു​തി​യ സ​ര്‍​വീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

പ​ത്ത​നാ​പു​രം - വെ​ട്ടി​ക്ക​വ​ല - വാ​ള​കം - മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ഴി തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നാ​പു​രം - മേ​ലി​ല ക്ഷേ​ത്രം - അ​റ​യ്ക്ക​ല്‍ ക്ഷേ​ത്രം - മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ഴി തി​രു​വ​ന​ന്ത​പു​രം, ക​ന്യാ​കു​മാ​രി സൂ​പ്പ​ര്‍​ഫാ​സ്റ്റ്, ഗോ​വി​ന്ദ​മം​ഗ​ലം - മു​ണ്ട​യം- പ​ട്ടാ​ഴി- മൈ​ലം - കൊ​ട്ടാ​ര​ക്ക​ര- മീ​മാ​ത്തി​ക്കു​ന്ന് വ​ഴി പു​ന​ലൂ​ര്‍, ക​മു​ക​ഞ്ചേ​രി - എ​ലി​ക്കാ​ട്ടൂ​ര്‍ വ​ഴി പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം - പ​ട്ടാ​ഴി - ഏ​നാ​ത്ത് വ​ഴി അ​ടൂ​ര്‍ എ​ന്നീ ആ​റു സ​ര്‍​വീ​സു​ക​ള്‍​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്.​

പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. തു​ള​സി അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ആ​ന​ന്ദ​വ​ല്ലി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ വി. ​എ​സ്. ക​ലാ​ദേ​വി, ആ​ര്‍. സോ​മ​രാ​ജ​ന്‍, വി. ​പി. ര​മാ​ദേ​വി, കെ. ​അ​ശോ​ക​ന്‍, റെ​ജീ​ന തോ​മ​സ്,

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​രോ​മ​ലു​ണ്ണി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​മ ഷാ​ജ​ഹാ​ന്‍, എ​ടിഒ ​കെ.ബി. ​സാം, ജി​ല്ലാ-​ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.